അമ്പലത്തിലെ മണി മുഴക്കിയതിനു റഷ്യന്‍ വിനോദസഞ്ചാരിക്ക് ക്രൂരമര്‍ദ്ദനം

single-img
28 February 2014

അമ്പലത്തിലെ മണി മുഴക്കിയതിന് റഷ്യന്‍ വിനോദ സഞ്ചാരിയെ ക്രൂരമായി മര്‍ദ്ദിച്ചു. ഗോവയിലെ ഒരു ഗ്രാമപ്രദേശത്താണ് സംഭവം. അമ്പലത്തിലെ മണിയടിച്ചതിനാണ്  അപ്രതീക്ഷിതമായി സെര്‍ജി ബോഗ്ഡനോവ്(28) എന്ന റഷ്യന്‍ വിനോദസഞ്ചാരിക്ക് ഗ്രാമീണരുടെ ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്.മുഖത്തും ശരീരത്തിലും ഗുരുതരപരുക്കുകള്‍ പറ്റിയ സെര്‍ജിയയ്ക്ക് ഇന്ത്യന്‍ ഡോക്ടര്‍മാര്‍ ചികിത്സ നിഷേധിക്കുകയും ചെയ്തു.സെര്‍ജി  ഇന്ത്യ സന്ദര്‍ശിയ്ക്കാന്‍ എത്തിയതായിരുന്നു.

മുഖത്ത്  ഏറ്റ ഗുരുതരമായ മുറിവുകളുമായി റഷ്യയിലേയ്ക്ക് തിരിച്ചുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ് സെര്‍ജിയ. കാലിനിന്‍ഗ്രാഡ് എന്ന റഷ്യന്‍ പ്രദേശത്തുനിന്നാണ് സെര്‍ജിയ വരുന്നത്. അമ്പലത്തില്‍ സന്ദര്‍ശനത്തിനു കയറിയ സെര്‍ജിയ ചിത്രങ്ങള്‍ എടുക്കുന്നതിനിടയില്‍ അവിടെയുണ്ടായിരുന്നു കൂറ്റന്‍ മണി അടിച്ചു. ഗ്രാമത്തില്‍ മരണമുണ്ടാകുകയോ, മറ്റ് ഏതെങ്കിലും വിശേഷദിവസങ്ങളിലോ മാത്രമാണ് ആ മണി അടിക്കാറുള്ളൂ. എന്നാല്‍ ഇതറിയാതെയാണ് സെര്‍ജിയ മണി മുഴക്കിത്.

മണിയടിച്ച ഉടനെ ഗ്രാമീണര്‍ അങ്ങോട്ട് പാഞ്ഞെത്തി. സെര്‍ജിയയെ കണ്ട ഇവര്‍ വടിയും കല്ലുമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. അവിടെ ചില സന്ന്യാസികള്‍ ഉണ്ടായിരുന്നുവെങ്കിലും അവര്‍ സെര്‍ജിയയെ രക്ഷിക്കാന്‍ ശ്രമിച്ചില്ല. അവശനായ സെര്‍ജിയയ്ക്ക് ഡോക്ടര്‍മാര്‍ ചികിത്സ നിഷേധിച്ചതായും ആരോപിക്കുന്നു.

മര്‍ദ്ദനത്തിനിടയില്‍ സെര്‍ജിയയ്ക്ക് ബാഗും പണവും നഷ്ടപ്പെട്ടു. തിരിച്ച് നാട്ടിലേയ്ക്ക് പോകാനാകാതെ വിഷമിച്ചിരിക്കുകയാണ് അദ്ദേഹം. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുട്ടിനു സംഭവം അറിയിച്ചുകൊണ്ട് മെയില്‍ അയച്ചിട്ടുണ്ട്. മുംബൈയിലെ റഷ്യന്‍ എംബസ്സിയെയും സമീപിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് നാട്ടിലേയ്ക്ക് മടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് സെര്‍ജിയ ഇപ്പോള്‍.