മുന്‍ ജര്‍മന്‍ പ്രസിഡന്റ് വുള്‍ഫിനെ കോടതി കുറ്റവിമുക്തനാക്കി പ്രഖ്യാപിച്ചു

single-img
28 February 2014

christian-wulff-636-3 (4)അഴിമതി ആരോപണം നേരിട്ട മുന്‍ ജര്‍മന്‍ പ്രസിഡന്റ് ക്രിസ്റ്റ്യന്‍ വുള്‍ഫിനെ കോടതി കുറ്റവിമുക്തനാക്കി. ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ പാര്‍ട്ടിക്കാരനായ വുള്‍ഫ് രണ്ടു വര്‍ഷം മുമ്പാണു പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. വുള്‍ഫ് 2008ല്‍ ലോവര്‍ സാക്‌സണി സംസ്ഥാനത്തെ ഗവര്‍ണറായിരിക്കേ സിനിമാ നിര്‍മാതാവും സുഹൃത്തുമായ ഡേവിഡ് ഗ്രോയന്‍വോള്‍ഡില്‍നിന്നു പാരിതോഷികം സ്വീകരിച്ചുവെന്നായിരുന്നു ആരോപണം.