മുന്‍ കരസേനാമേധാവി ജനറല്‍ വി കെ സിംഗ് ബി ജെ പിയില്‍ ചേര്‍ന്നേക്കുമെന്നു സൂചനകള്‍

single-img
28 February 2014

മുന്‍ കരസേനാ മേധാവി വി കെ സിംഗ് ബി ജെപിയില്‍ ചേര്‍ന്നേക്കുമെന്നു സൂചനകള്‍.കരസേനാ മേധാവിയായിരുന്ന സമയം മുതല്‍ സര്‍ക്കാരുമായി നിരന്തരമായി വാക്പോരുകള്‍ നടത്തിയ  വി കെ സിംഗ് വിരമിച്ച ശേഷം അണ്ണാ ഹസാരെയുടെ സമരത്തിലും അണി ചേര്‍ന്നിരുന്നു.ഈ ശനിയാഴ്ച ഇദ്ദേഹം ബി ജെ പി അംഗത്വം സ്വീകരിക്കും എന്നാണു ബി ജെ പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

രണ്ടു ദിവസം മുന്പ് ഇദ്ദേഹം മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാനുമായി ഭോപ്പാലിലെ വസതിയില്‍ വച്ച് കൂടിക്കാഴ്ച്ച നടത്തിയിരുന്നു.എന്നാല്‍ ഇതൊരു സാധാരണ കൂടിക്കാഴ്ച്ച മാത്രമാണ് എന്നായിരുന്നു അദ്ദേഹം നേരത്തെ പറഞ്ഞത്.ബി ജെ പിയില്‍ ചേരുന്നതായുള്ള വാര്‍ത്തകളും വി കെ സിംഗ് നേരത്തെ നിഷേധിച്ചിരുന്നു.നരേന്ദ്രമോഡി ഹരിയാനയില്‍ നടത്തിയ റാലിയില്‍ ഇദ്ദേഹം വേദി പങ്കിട്ടതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കമായത്.

തന്റെ ജനനത്തീയതി തെറ്റായി രേഖപ്പെടുത്തി എന്നാരോപിച്ച് ഇദ്ദേഹം സര്‍ക്കാരിനെത്രേ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.ഇത്തരത്തില്‍ സര്‍ക്കാരിനെതിരെ സുപ്രീംകോടതിയില്‍ പോകുന്ന ആദ്യത്തെ കരസേനാ മേധാവിയാണ് ജനറല്‍ വി കെ സിംഗ്.