ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു.

single-img
28 February 2014

bjpലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. മഹാരാഷ്ട്ര,​ പശ്ചിമ ബംഗാൾ,​ ഹിമാചൽ പ്രദേശ്,​ ഒഡീഷ,​ ജമ്മു കാശ്മീർ,​ അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 54 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ഇപ്പോൾ പുറത്തിറക്കിയത്.  ബി.ജെ.പി മുൻ ദേശീയ അദ്ധ്യക്ഷൻ നിതിൻ ഗഡ്കരി നാഗ്പൂരിൽ നിന്നും ഗോപിനാഥ് മുണ്ഡെ ബീഡ് മണ്ഡലത്തിൽ നിന്നും മത്സരിക്കും.

എന്നാൽ,​ പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോഡി മത്സരിക്കുന്ന മണ്ഡലത്തെക്കുറിച്ച് ഇതുവരെ  തീരുമാനമായില്ല. എന്നാൽ മോഡി ലഖ്നൗവിലോ വാരണാസിയിലോ ആകും മത്സരിക്കുകയെന്നാണ് സൂചന.

പാർട്ടി അദ്ധ്യക്ഷൻ രാജ്നാഥ് സിംഗ്, നരേന്ദ്രമോഡി, എൽ.കെ.അദ്വാനി, സുഷമ സ്വരാജ്, അരുൺ ജെയ്റ്റ്‌ലി, മുരളീ മനോഹർ ജോഷി അടക്കമുള്ളവർ ‌ഇന്ന് ഡൽഹിയിൽ ചേർന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്തു.