സംഘര്‍ഷത്തെ തുടര്‍ന്ന് അസമിലെ 25 ഗ്രാമങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

single-img
28 February 2014

Assam-Mapഅസാമില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ദരാങ് ജില്ലയിലെ 25 ഗ്രാമങ്ങളില്‍ അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. സംഘര്‍ഷത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ പറഞ്ഞു. സാരമായി പരിക്കേറ്റവരെ ഗോഹട്ടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഘര്‍ഷം അനിയന്ത്രിതമായി വ്യാപിച്ചതോടെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ടി വന്നതെന്ന് ദരാങ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. സ്ഥിതിഗതികള്‍ ശാന്തമായാല്‍ മാത്രമേ കര്‍ഫ്യൂവില്‍ ഇളവ് വരുത്തുന്ന കാര്യം പരിഗണിക്കുകയൊള്ളുവെന്നും അധികൃതര്‍ വെളിപ്പെടുത്തി.