അഭിഭാഷകയെ മര്‍ദ്ദിച്ച തൃശ്ശൂര്‍ ഈസ്റ്റ് എസ് ഐ ലാല്‍ കുമാറിനെതിരെ ജാമ്യമില്ലാ വാറന്റ്

single-img
28 February 2014

adv asha

അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ തൃശ്ശൂര്‍ ഈസ്റ്റ് എസ് ഐ ലാല്‍കുമാറിനെതിരെ ജാമ്യമില്ലാ വാറന്റ്. തൃശ്ശൂര്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.മാര്‍ച്ച് മൂന്നിന് മുന്നേ ഇയാളെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കാന്‍ പോലീസ് ഐ ജി യോടാണ് ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് ഇന്ദിരാദേവി ഉത്തരവിട്ടത്.

വഴിയരുകില്‍ നിന്ന പെണ്‍കുട്ടികളടക്കമുള്ള യുവാക്കളെ കസ്റ്റഡിയിലെടുത്തു മര്‍ദ്ദിക്കുകയും ഇവരെ ജാമ്യത്തിലിറക്കാന്‍ വന്ന അഭിഭാഷകയായ ആശയെയും അവരുടെ മക്കളെയും മര്‍ദ്ദിച്ച തൃശ്ശൂര്‍ ഈസ്റ്റ് എസ് ഐ ലാല്‍കുമാറിന്റെ നടപടി ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.നാനാതുറകളിലുള്ളയാളുകള്‍ ഇതിനെതിരെ പ്രതിഷേധമുയര്‍ത്തിയിരുന്നു.

IPC 326 (ആയുധമോ മറ്റോ ഉപയോഗിച്ച് മാരകമായി ഉപദ്രവിക്കല്‍ ),354 A ,509 (സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം ) ,294(അശ്ലീലച്ചുവയുള്ള സംഭാഷണം ) എന്നിവയാണ് ഇപ്പോള്‍ ഇയാള്‍ക്കെതിരെ ചാര്‍ജ്ജു ചെയ്തിരിക്കുന്നത്.