ജില്ലാ- പെട്രോളിയം ഡീലേഴ്സ് കുടുബസംഗമം മാര്ച്ച് 2 ന്

single-img
28 February 2014

petrol pumpപത്തനംതിട്ട:- ജില്ലയിലെ പെട്രോള്‍ പമ്പുടമകളുടെ കുടുബസംഗമം മാര്‍ച്ച് 2 നു ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കുമ്പഴ ഹോട്ടല്‍ ഹില്പാര്‍ക്കിന്റ് ആഡിറ്റോറിയത്തില്‍ നടക്കുന്നതായിരിക്കുമെന്ന് ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് അറിയിച്ചു. പ്രസ്തുത കുടുബ കൂട്ടായ്മ  ബഹു. റവന്യു വകുപ്പ് മന്ത്രി ശ്രീ അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യുന്നതും യോഗത്തില്‍ ശ്രീ. ശിവദാസന്‍ നായര്‍ എം.എല്‍.എ, ആന്റോ ആന്റ്ണി എം.പി മറ്റു എ.കെ.എഫ്.പി.റ്റി സംസ്ഥാന നേതാക്കള്‍ പ്രസഗിക്കുന്നതുമായിരിക്കും. ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ പമ്പുടമകളുടെയും ജീവനക്കാരുടെയും മക്കള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നതാണ്‍. കുടുബാഗങ്ങളുടെ വിവിധ കലാപരിപാടികള്‍, ഗാനമേള മുതലായവ ഉണ്ടായിരിക്കുന്നതാണ്‍. കുടുബ സംഗമത്തോടെ അനുബന്ധിച്ച് സുവനീര്‍ പ്രകാശനം ചെയ്യുന്നതാണ്‍.