സഹാറ ഗ്രൂപ്പ് മേധാവി സുബ്രത റോയിക്കെതിരെ അറസ്റ്റ് വാറണ്ട്

single-img
27 February 2014

vbk-20-Subrata_Roy_1763496fസഹാറ ഗ്രൂപ്പ് മേധാവി സുബ്രത റോയിക്കെതിരെ സുപ്രീം കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. നിക്ഷേപത്തട്ടിപ്പു കേസില്‍ സുബ്രത റോയിയോട് ഇന്നു ഹാജരാകാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. നിക്ഷേപകര്‍ക്കു പണം തിരിച്ചു നല്‍കാനുള്ള സമയ പരിധി സഹാറ ലംഘിച്ചെന്നു കാണിച്ച് സെബി നല്‍കിയ പരാതിയിന്‍മേലാണ് സുപ്രീം കോടതി സുബ്രത റോയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

സഹാറ അനുബന്ധ കമ്പനികളായ സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പറേഷന്‍, സഹാറ ഇന്ത്യ ഹൗസിംഗ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷന്‍ എന്നിവ 20,000 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയെന്നാണു കേസ്. തുക അടയ്ക്കാന്‍ തയാറാണെന്നും ഇന്ന് നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും റോയ് അപേക്ഷിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു.