വിപണിയില്‍ ഇടപെട്ട് റബര്‍ സംഭരിക്കാന്‍ അനുമതി നല്‍കി

single-img
27 February 2014

rubberസ്വാഭാവിക റബറിന്റെ വില താഴ്ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ഷകരെ സഹായിക്കുന്നതിന് വിപണിയില്‍ ഇടപെട്ട് റബര്‍ സംഭരിക്കാന്‍ അനുമതി നല്‍കി ഉത്തരവായി.

ഇതനുസരിച്ച് ആര്‍.എസ്.എസ് നാല് ഗ്രേഡിലുള്ള റബറിന് 2009-10, 2010-11, 2011-12 എന്നീ വര്‍ഷങ്ങളിലെ ശരാശരി വിലയായ കിലോഗ്രാമിന് 171 രൂപ എത്തുന്നത് വരെ സംഭരിക്കണം. റബര്‍ബോർഡിൻറെ  കോട്ടയം വിപണിയുടെ ദൈനംദിന വിപണി വിലയില്‍നിന്ന് കിലോഗ്രാമിന് രണ്ടുരൂപ കൂടുതല്‍ നല്‍കി ആര്‍.എസ്.എസ്. നാല് ഗ്രേഡിലുള്ള കര്‍ഷകരില്‍നിന്ന് സംഭരിക്കും.
ഒന്നാംഘട്ടമായി 10,000 ടണ്‍ സംഭരിക്കും.

റബര്‍ മാര്‍ക്ക്, മാര്‍ക്കറ്റ് ഫെഡ്, റബര്‍ ബോര്‍ഡിന്‍െറ കീഴിലുള്ള ഉല്‍പാദന കമ്പനികള്‍ എന്നീ ഏജന്‍സികള്‍ സംഭരിക്കണം. വിപണി ഇടപെടല്‍ നടത്തുന്ന സംഭരണ ഏജന്‍സികള്‍ക്ക് കിലോക്ക് ആറ് രൂപ കൈകാര്യച്ചെലവായി അനുവദിക്കും. ഇതിനായി കൃഷി സഹകരണ വകുപ്പുകള്‍ 2:1 എന്ന അനുപാതത്തില്‍ പദ്ധതി ഇതര ഇനത്തില്‍നിന്ന് തുക കണ്ടത്തെും.