പ്രമുഖ സിനിമതാരം പൃഥ്വിരാജ്‌ പിതാവാകുന്നു.

single-img
27 February 2014

പ്രമുഖ pri.സിനിമതാരം  പൃഥ്വി രാജ്‌ പിതാവാകുന്നു.സിനിമയിൽ ആണ് എന്ന് കരുതിയവർക്ക് തെറ്റി ,ജീവിതത്തിൽ തന്നെ ആണ് പൃഥ്വി അച്ഛൻ ആകുന്നത്.സുപ്രിയ അമ്മയാകാന്‍ പോകുന്ന കാര്യം പൃഥ്വി രാജ്‌ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. ജീവിതത്തിലെ ഏറ്റവും വലിയ റിലീസിനായി കാത്തിരിക്കുകയാണെന്നു പൃഥ്വി പറഞ്ഞു.

രഞ്‌ജിത്തിന്റെ നന്ദനം എന്ന ചിത്രത്തിലൂടെയാണ്‌ പൃഥ്വിരാജ്‌ സിനിമയിലേക്ക്‌ എത്തുന്നത്‌. ബിബിസി ഇന്ത്യ റിപ്പോര്‍ട്ടറായിരുന്ന സുപ്രിയയുമായിട്ടായിരുന്നു പൃഥ്വിരാജിന്റെ വിവാഹം.അന്തരിച്ച നടന്‍ സുകുമാരന്റെയും നടി മല്ലികാ സുകുമാരന്റെയും  ഇളയ മകനാണ്‌ പൃഥ്വിരാജ്‌.