പരിയാരം മെഡിക്കല്‍ കോളേജ് യു.ഡി.എഫ് നോമിനികളെ ഏല്‍പ്പിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് എം.വി. ജയരാജന്‍

single-img
27 February 2014

mv-jayarajan4പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ വ്യക്തത കാട്ടണമെന്നു മെഡിക്കല്‍ കോളജ് ഭരണസമിതി ചെയര്‍മാനും സിപിഎം സംസ്ഥാനകമ്മിറ്റി അംഗവുമായ എം.വി. ജയരാജന്‍. മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തു കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃകയിലേക്കാണു പ്രവര്‍ത്തനം മാറ്റുന്നതെങ്കില്‍ അതു നല്ല കാര്യമാണ്. എന്നാല്‍, സര്‍ക്കാര്‍ ഏറ്റെടുക്കുകയും നിലവിലെ ഭരണസമിതി പരിച്ചുവിട്ട് നടത്തിപ്പ് യുഡിഎഫ് നോമിനികളെ ഏല്പിക്കാനുമാണു നീക്കമെങ്കില്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ ജീവനക്കാരെ പിരിച്ചുവിട്ടും ജനങ്ങള്‍ക്ക് ആശ്വാസം പകരാതെയുമുള്ള നടപടികളാണു സ്വീകരിക്കുന്നതെങ്കില്‍ അതു തീര്‍ച്ചയായും എതിര്‍ക്കുമെന്നും നൂറു കോടി രൂപയുടെ ഗ്രാന്റും സൗജന്യ ചികിത്സയുമൊക്കെയാണു സര്‍ക്കാര്‍ നടപ്പാക്കുന്നതെങ്കില്‍ എതിര്‍ക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.