പിണറായി നടത്തിയതു കേരള രക്ഷാ മാര്‍ച്ചല്ല, പ്രതികളെ രക്ഷിക്കാനുള്ള മാര്‍ച്ചാണെന്ന് മുല്ലപ്പള്ളി

single-img
27 February 2014

Mullappallyകേരള രക്ഷാ മാര്‍ച്ചല്ല ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ രക്ഷപ്പെടുത്താനുള്ള മാര്‍ച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. രക്ഷാമാര്‍ച്ച് നടത്തിയതുകൊണെ്ടാന്നും സിപിഎം ഒരിക്കലും രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും കാസര്‍ഗോട്ട് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ മുല്ലപ്പള്ളി പറഞ്ഞു.

യുഡിഎഫിനുകേരളത്തില്‍ അനുകൂലമായ സാഹചര്യമാണു ഇപ്പോഴുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്‍എസ്എസ് ആസ്ഥാനമായ പെരുന്നയില്‍ സുകുമാരന്‍ നായരെ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനു കാണാന്‍ സാധിക്കാത്തതു വിവാദമാക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.