ജമ്മു കാശ്മീരില്‍ അഞ്ചു സഹപ്രവര്‍ത്തകരെ വെടിവച്ചു കൊലപ്പെടുത്തി സൈനികന്‍ ജീവനൊടുക്കി

single-img
27 February 2014

kashmirmspഅഞ്ചു സഹപ്രവര്‍ത്തകരെ വെടിവച്ചുകൊലപ്പെടുത്തിയ ശേഷം സൈനികന്‍ ജീവനൊടുക്കി. ജമ്മു കാശ്മീരില്‍ ഗന്തര്‍ബാല്‍ സൈനികകേന്ദ്രത്തിലാണ് സംഭവം. 13 രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പിലെ സൈനികനാണ് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സഹപ്രവര്‍ത്തകര്‍ക്കു നേരെ നിറയൊഴിച്ചത്്. ആറുപേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.

സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് സൈന്യം ഉത്തരവിട്ടു. മറ്റ്‌ കൂടുതല്‍ വിവരങ്ങള്‍ സൈനികകേന്ദ്രം പുറത്തുവിട്ടിട്ടില്ല.