ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജ് പ്രചരണം തുടങ്ങി

single-img
27 February 2014

Francisഇടുക്കി പാര്‍ലമെന്റ് സീറ്റില്‍ കേരള കോണ്‍ഗ്രസിന്റെ കെ.ഫ്രാന്‍സിസ് ജോര്‍ജ് പ്രചരണം തുടങ്ങി. ജോര്‍ജിന്റെ ഫോട്ടോപതിച്ച ഫ്‌ളക്‌സ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി.

കെ.ഫ്രാന്‍സീസ് ജോര്‍ജ് എന്നും ജനങ്ങള്‍ക്കൊപ്പം എന്ന ഫ്‌ളക്‌സ് ബോര്‍ഡും പോസ്റ്ററുമാണ് മണ്ഡത്തിന്റെ വിവിധയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ പല ഭാഗങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളില്‍നിന്നു കെ.ഫ്രാന്‍സീസ് ജോര്‍ജിന്റെ ചിത്രം കീറിക്കളഞ്ഞതായി ജോര്‍ജിന്റെ അനുയായികള്‍ ആരോപിക്കുന്നു.

ഇതിനിടെ ചിലയിടങ്ങളില്‍ റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ വികസന നേട്ടങ്ങള്‍ ചിത്രീകരിക്കുന്ന ഫ്‌ള്ക്‌സ് ബോര്‍ഡുകളും നശിപ്പിച്ചെന്ന ആരോപണവുമായി കേരള കോണ്‍ഗ്രസ്-എം രംഗത്തെത്തിയിട്ടുണ്ട്.