സോളാര്‍ കേസ് : കേരളത്തിലെ ചില മന്ത്രിമാരുടെ മുഖംമൂടി വലിച്ചുകീറാന്‍ തനിക്കാകുമെന്ന്‌ :ആര്‍ ബാലകൃഷ്‌ണപിള്ള

single-img
27 February 2014

balaസോളാര്‍ കേസിലെ പ്രതിയായ സരിത നായരുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ കേരളത്തിലെ ഏതാനും മന്ത്രിമാരുടെ മുഖംമൂടി വലിച്ചുകീറാന്‍ തനിക്കാകുമെന്ന്‌ കേരളാ കോണ്‍ഗ്രസ (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്‌ണപിള്ളയുടെ ഭീഷണി. എന്നാല്‍ യുഡിഎഫിനെ സ്‌നേഹിക്കുന്നതു കൊണ്ടാണ്‌ താന്‍ അത്‌ ചെയ്യാത്തതെന്നും ബാലകൃഷ്‌ണപിള്ള പറഞ്ഞു .

യുഡിഎഫ്‌ തന്നോട്‌ വിശ്വാസവഞ്ചനയാണ്‌ കാണിച്ചതെന്നും എന്നാൽ അതേസമയം തന്നെ ചതിച്ചവരുടെ മുഖത്തു നോക്കി ചിരിക്കാനുള്ള ഒരു ദിവസം ലഭിക്കണമെന്ന്‌ ആഗ്രഹമുണ്ടെന്നും ബാലകൃഷ്‌ണ പിള്ള ഒരു  ടിവി ചാനലിന് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.