സൂയസ് കപ്പല്‍ചാലില്‍ തീവ്രവാദി അക്രമത്തിനു പദ്ധതിയിട്ട 26 പേര്‍ക്ക് വധശിക്ഷ

single-img
27 February 2014

DN-ST-84-05062സൂയസ് കപ്പല്‍ചാലില്‍ തീവ്രവാദ ആക്രമണത്തിനു പദ്ധതിയിട്ട 26 പേരെ ഈജിപ്ഷ്യന്‍ കോടതി വധശിക്ഷയ്ക്കു വിധിച്ചു. ഇടക്കാല പ്രധാനമന്ത്രിയായി ഇബ്രാഹിം മഹ്‌ലാബിയെ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് നടപടി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ സ്വീകരിക്കുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് വിധി പ്രഖ്യാപനം. ഇതുവഴി വിദേശ നിക്ഷേപകരെയും ടൂറിസ്റ്റുകളെയും രാജ്യത്തേക്ക് തിരികെ കൊണ്ടു വരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.