കൊളംബിയയില്‍ സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ നാലു പേര്‍ മരിച്ചു

single-img
27 February 2014

map_of_colombiaകൊളംബിയയിലുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ നാലു പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റിലാണ് സ്‌ഫോടനമുണ്ടായത്. കടയുടമയുടെ മകളും മൂന്ന് ജീവനക്കാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ചോക്കോ പ്രവിശ്യയുടെ തലസ്ഥാനമായ ക്വിബ്‌ഡോ നഗരത്തിലാണ് സ്‌ഫോടനമുണ്ടായത്. കടയില്‍ ഉപേക്ഷിക്കപ്പെട്ട പൊതിയില്‍ നിന്നാണ് സ്‌ഫോടനമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. റെവല്യൂഷനറി ആര്‍മ്ഡ് ഫോഴ്‌സസ് ഓഫ് കൊളംബിയ എന്ന തീവ്ര ഇടതുപക്ഷ സംഘടനയാണ് അക്രമത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.