മായാവതി സര്‍ക്കാര്‍ തന്റെ വീടിനു സമീപം സിസിടിവി സ്ഥാപിച്ചെന്ന് അഖിലേഷ് യാദവ്

single-img
27 February 2014

akhilesh-yadav-to-be-up-cmകഴിഞ്ഞതവണ അധികാരത്തിലിരുന്ന കാലത്ത് മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്പി സര്‍ക്കാര്‍ തന്റെ വീടിനു സമീപം സിസിടിവി സ്ഥാപിച്ചിരുന്നതായി യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ്. സമാജ്‌വാദി സര്‍ക്കാര്‍ ജനങ്ങള്‍ക്കായി ഒന്നും ചെയ്തില്ലെന്ന് പ്രതിപക്ഷ വിമര്‍ശനത്തിനു മറുപടി പറയവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ സര്‍ക്കാര്‍ ജനസുരക്ഷ ലക്ഷ്യമാക്കി പ്രധാന സ്ഥലങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിച്ചത്. കാണ്‍പൂര്‍ പോലീസ് സ്റ്റേഷന്‍ നവീകരണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ അഖിലേഷ് വിശദീകരിച്ചു.