എയർ ഇന്ത്യ യാത്രാ നിരക്ക് കുറക്കുന്നു

single-img
27 February 2014

airവൻകിട വിമാന കമ്പനികൾ യാത്രാനിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ചതിനു പിന്നാലെ എയർ ഇന്ത്യയും യാത്രാ നിരക്ക് കുറക്കുന്നു. മാർച്ച് 29 മുതൽ സെപ്തംബർ 30 വരെയുള്ള യാത്രാനിരക്കുകളിൽ 30 ശതമാനം ഇളവു വരുത്താനാണ് എയർ ഇന്ത്യ തയ്യാറെടുക്കുന്നത്. വ്യാഴാഴ്ച മുതൽ മാർച്ച് ഒന്ന് വരെ യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും.

സ്വകാര്യ വിമാനകമ്പനിയായ  സ്പൈസ് ജെറ്റ് യാത്രാനിരക്കിൽ 75 ശതമാനം ഇളവു വരുത്തിയതിനു പിന്നാലെയാണ് എയർ ഇന്ത്യയുടെയും ഓഫർ പ്രഖ്യാപനം. ഇൻഡിഗോ,​ ഗോ എയർ,​ ജെറ്റ് എയർവേയ്സ് എന്നീ കന്പനികൾ നേരത്തെ നിരക്ക് ഇളവുകൾ പ്രഖ്യാപിച്ചിരുന്നു.