സത്‌നം സിങിന്റെ മരണം : കേന്ദ്രസര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് വി.എസ്

single-img
26 February 2014

vsസത്‌നംസിങ്ങിന്റെ മരണം സി.ബി.ഐ അന്വേഷിക്കില്ലന്നെ കേന്ദ്രസര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എല്ലാക്കാലത്തും അന്വേഷണത്തെ അട്ടിമറിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍.

മര്‍ദ്ദനമേറ്റ സത്‌നംസിങ് പേരൂര്‍ക്കട മാനസികരോഗാശുപത്രിയില്‍ വച്ചാണ് മരിച്ചത്. ദുരൂഹമായ ഈ മരണത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് താന്‍ താന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണെന്നും വി.സ് പറഞ്ഞു. മരത്തിനു പിന്നിലുയരുന്ന സംശയങ്ങള്‍ ദുരീകരിക്കാന്‍ നിഷ്പക്ഷ അന്വേഷണമാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.