ഇടുക്കി സീറ്റിൽ കോണ്‍ഗ്രസ്‌ തന്നെ മത്സരിക്കും ?

single-img
26 February 2014

sudഇടുക്കി സീറ്റിനെ ചൊല്ലി യൂ.ഡി.എഫില്‍ തര്‍ക്കം തുടരുമ്പോള്‍ ഇടുക്കിയില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് സൂചന നല്‍കി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. മുമ്പ് കോണ്‍ഗ്രസ് മത്സരിച്ച സീറ്റില്‍ സ്വാഭാവികമായി കോണ്‍ഗ്രസ് തന്നെ വീണ്ടും മത്സരിക്കുമെന്നാണ് സുധീരന്‍ വ്യക്തമാക്കിയത്.

സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ടത് ഹൈക്കമാന്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടുക്കി സീറ്റില്‍ കേരള കോണ്‍ഗ്രസ്(എം) നേതാവ് ​‍ഫ്രാന്‍സിസ് ജോര്‍ജ് അവകാശവാദം ഉന്നയിച്ച സാഹചര്യത്തിലാണ് കെ.പി.സി.സി പ്രസിഡന്റ് പാര്‍ട്ടി നിലപാട് വ്യക്തമാക്കുന്ന തരത്തില്‍ സൂചനകള്‍ നല്‍കിയത്.