തെലുങ്കാനയിലെ ആദ്യ തെരഞ്ഞെടുപ്പ് ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം

single-img
26 February 2014

telgaഇന്ത്യയില്‍ പുതുതായി രൂപീകരിച്ച സംസ്ഥാനമായ തെലുങ്കാനയിലെ ആദ്യ തെരഞ്ഞെടുപ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പിനോടൊപ്പം നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. കാലാവധി തീരുന്ന ആന്ധ്രാ പ്രദേശ് നിയമസഭയിലേക്ക് ഇതിനൊപ്പമായിരിക്കും തെരഞ്ഞെടുപ്പ് നടത്തുന്നത്. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പിനോടൊപ്പം നടത്തില്ലെന്ന വാര്‍ത്തകള്‍ കമ്മീഷന്‍ നിഷേധിച്ചു.

തെലുങ്കാന സംസ്ഥാനത്തെ നിര്‍ദിഷ്ട 117 മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടത്തും. ആന്ധ്രയില്‍ 175 സീറ്റുകാളാണുള്ളത്.