അമൃതാനന്ദമയി മഠത്തിനെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്‌ സെക്രട്ടറിയെറ്റ് ധര്‍ണ്ണ നടത്തി

single-img
26 February 2014

അമൃതാനന്ദമയി മഠത്തിനെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്‌ സെക്രട്ടറിയെറ്റ് പടിക്കല്‍ ധര്‍ണ്ണ നടത്തി.യുക്തിവാദി സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും പെരിയാര്‍ റാഷണലിസ്റ്റ് ഫോറവും സംയുക്തമായാണ് ധര്‍ണ്ണ നടത്തിയത്.

അമൃതാനന്ദമയി മഠത്തിന്റെ സാമ്പത്തിക സ്രോതസ്സിനെപ്പറ്റി സമഗ്ര അന്വേഷണം നടത്തുക, അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങളും പീഡനങ്ങളും അന്വേഷിക്കുക, ഗെയില്‍ ട്രെഡ്‌വെല്ലിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അമൃതാനന്ദമയി മഠത്തിനെതിരെ അന്വേഷണം നടത്തുക,
അമൃതാനന്ദമയി വിഷയവുമായി ബന്ധപ്പെട്ടു സോഷ്യല്‍ മീഡിയകളില്‍ പ്രതികരിച്ചവര്‍ക്കെതിരെയുളള നിയമനടപടികള്‍ അവസാനിപ്പിക്കുക, സത്‌നാംസിംഗിന്റെ മരണത്തിനു പിന്നിലെ ദുരൂഹത സിബിഐ-യെക്കൊണ്ട് അന്വേഷിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.ധര്‍ണ്ണയില്‍ പെരിയാര്‍ റാഷണലിസ്റ്റ് ഫോറം സെക്രട്ടറി ലാല്‍ സലാം അധ്യക്ഷനായി.സുധീഷ് സുധാകര്‍ സ്വാഗതം ആശംസിച്ച ധര്‍ണ്ണ യുക്തിവാദി സംഘം തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട്‌ മുഹമ്മദ്‌ ഖാന്‍ ഉദ്ഘാടനം ചെയ്തു.പ്രൊഫ സി രവിചന്ദ്രന്‍ , സിനിമാ താരവും ടെലിവിഷന്‍ അവതാരികയുമായ അരുന്ധതി തുടങ്ങിയവര്‍ സംസാരിച്ചു.ആണ് വിനോദ് നന്ദി രേഖപ്പെടുത്തി.