സഹാറ ഗ്രൂപ്പ് മേധാവി സുബ്രദാ റോയിക്കെതിരെ സുപ്രീം കോടതിയുടെ ജാമ്യമില്ല വാറണ്ട്.

single-img
26 February 2014

subodസഹാറ ഗ്രൂപ്പ് മേധാവി സുബ്രദാ റോയിക്കെതിരെ സുപ്രീം കോടതിയുടെ ജാമ്യമില്ല വാറണ്ട്.  നിക്ഷേപം നടത്തിയവര്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നതില്‍ വീഴ്ച വരുത്തിയ കേസിലാണ് സുബ്രദാ റോയിയോട് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചത്. 20,000 കോടി രൂപയാണ് നിക്ഷേപകര്‍ക്ക് സഹാറ ഗ്രുപ്പ് നല്‍കാനുള്ളത്.കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന നിര്‍ദേശം അവഗണിച്ചതിനെ തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്.

കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് സുബ്രദാ റോയ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് സുപ്രീം കോടതി തള്ളുകയായിരുന്നു. കേസില്‍ ഇന്നായിരുന്നു സുബ്രദാ കോടതിയില്‍ ഹാജരാകേണ്ടിയിരുന്നത്.