ആം ആദ്മി ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്ന് റിലയന്‍സ്

single-img
26 February 2014

mukesh-ambaniറിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കും അനില്‍ അംബാനിക്കും സ്വിസ് ബാങ്ക് അക്കൗണ്ട് ഉണെ്ടന്നു ഹരിയാനയിലെ റോത്തക്കിലെ തെരഞ്ഞെടുപ്പു റാലിയില്‍ എഎപി നേതാവ് അരവിന്ദ് കേജരിവാളിന്റെ ആരോപണം തികച്ചും അടിസഥാനരഹിതമാണെന്ന് ആര്‍ഐഎല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇവര്‍ക്കോ കമ്പനിക്കോ ലോകത്ത് എവിടെയും നിയമാനുസൃതമല്ലാത്ത അക്കൗണ്ടുകള്‍ ഇല്ലെന്നും എഎപി നടത്തുന്ന ആരോപണങ്ങള്‍ നിക്ഷിപ്ത താത്പര്യങ്ങളുടെ പേരിലാണെന്നും ആര്‍.ഐ.എല്‍ കുറ്റപ്പെടുത്തി.

ആയിരക്കണക്കിനു കോടി രൂപയുടെ ടേണോവറുള്ള കമ്പനിയെന്ന നിലയ്ക്ക് സ്വാഭാവിക ബിസിനസ് പ്രക്രിയയുടെ ഭാഗമായി റിലയന്‍സിന്റെ ആഗോള ഉപകമ്പനികള്‍ വിവിധ ആഗോള ബാങ്കുകളുമായി ഇടപാടുകള്‍ നടത്താറുണ്ടെന്നും എന്നാല്‍ ഈ അക്കൗണ്ടുകളെല്ലാം നിയമാനുസൃതമാണെന്നും റിലയന്‍സ് പ്രസ്താവനയില്‍ വ്യക്തമാക്കി.