കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ദേശീയ ക്യാംപില്‍ നിന്നു എം.എ. പ്രജുഷയെ ഒഴിവാക്കി

single-img
26 February 2014

prajushaകോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ദേശീയ ക്യാംപില്‍ നിന്നു എം.എ.പ്രജുഷയെ ഒഴിവാക്കി. പട്യാലയില്‍ പരിശീലനം നടത്താന്‍ സാധിക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഈ ഒഴിവാക്കല്‍ നടന്നത്. എന്നാല്‍ പരീശീലനത്തിന് ബാംഗ്ലൂരിലോ കേരളത്തിലോ അനുവാദം നൽകണം എന്ന് കാണിച്ച് നല്‍കിയിരുന്ന അപേക്ഷ തള്ളുകയും ചെയ്തു.

മാത്രമല്ല മലയാളി ഒളിംപ്യന്‍ കെ.ടി.ഇര്‍ഫാന്റെ പരിശീലകനെയും താരങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് അത്‌ലറ്റിക് ഫെഡറേഷന്‍ ക്യാംപില്‍ നിന്ന് ഒഴിവാക്കി. പകരം ഇര്‍ഫാന്റെ പുതിയ പരിശീലകന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ ഭാരവാഹിയുടെ മകനാണ്. ഈ മാറ്റത്തില്‍ പ്രതിഷേധിച്ച്  ഇര്‍ഫാനും മറ്റു മൂന്നു താരങ്ങളും ക്യാംപില്‍ നിന്നു വിട്ടു നില്‍ക്കുകയാണ്.