പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചു

single-img
26 February 2014

Pariyaramപരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തത്വത്തില്‍ തീരുമാനിച്ചു. ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസ് തീരുന്ന മുറയ്ക്ക് ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാകുമെന്നും മാധ്യമങ്ങളെ അറിയിച്ചു.

കെഎസ്ആര്‍ടിസിക്ക് 100 കോടി രൂപയുടെ അധിക സഹായം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ കെഎസ്ആര്‍ടിസിക്ക് പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിക്കുന്ന കാര്യം വിശദമായ ചര്‍ച്ചയ്ക്ക് ശേഷമേ ഉണ്ടാകുവെന്നറിയുന്നു.