ഇഎഫ്എല്‍ നിയമം അധാര്‍മികമെന്ന് മുഖ്യമന്ത്രി

single-img
26 February 2014

Oommen chandy-9പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഇഎഫ്എല്‍ നിയമം അധാര്‍മികമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭായോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി നിലപാട് ആവര്‍ത്തിച്ചത്.

ചെറുകിട കര്‍ഷകരുടെ താത്പര്യം സംരക്ഷിച്ചുകൊണ്ട് സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും എന്നാല്‍ പരിസ്ഥിതി സംരക്ഷണത്തില്‍ വിട്ടുവീഴ്ചയുണ്ടാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ കേരളത്തെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.