കോണ്‍ഗ്രസ് ഓഫീസിലെ കൊല: പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി

single-img
26 February 2014

Nilamboorനിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ രാധയെന്ന സ്ത്രീ കൊല്ലപ്പെടുത്തിയ കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതികളായ നിലമ്പൂര്‍ എല്‍ഐസി റോഡിലെ ബി.കെ. ബിജു, ചുള്ളിയോട് കുന്നശേരി ഷംസുദ്ദീന്‍ എന്നിവരുടെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി നിലമ്പൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍കോടതി ഉത്തരവായി.

കൊലക്കേസില്‍ ബിജുവിനെ സഹായിച്ച കൂട്ടുപ്രതി കുന്നശേരി ഷംസുദ്ദീനു ജാമ്യം ലഭിക്കുന്നതിനു വേണ്ടി അഡ്വ. ഷാനവാസ് കോടതിയില്‍ വക്കാലത്ത് നല്‍കിയിരുന്നെങ്കിലും ജാമ്യം അനുവദിച്ചില്ല. കേസന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് ജാമ്യം നിഷേധിച്ചത്. എന്നാല്‍ മുഖ്യപ്രതി ബി.കെ. ബിജുവിനു വേണ്ടി ആരും ജാമ്യാപേക്ഷ നല്‍കിയില്ല.