നൈജീരിയയില്‍ ഇസ്‌ലാമിസ്റ്റുകള്‍ 29 വിദ്യാര്‍ഥികളെ കൊലപ്പെടുത്തി

single-img
26 February 2014

map_of_nigeriaനൈജീരിയയിലെ യോബെ സ്റ്റേറ്റില്‍ ഇസ്്‌ലാമിസ്റ്റ് ബോക്കോ ഹറം ഭീകരര്‍ സ്‌കൂള്‍ ആക്രമിച്ച് 29 വിദ്യാര്‍ഥികളെ കൊലപ്പെടുത്തി. സ്‌കൂളിന് അക്രമികള്‍ തീവച്ചു. തീയില്‍പ്പെട്ടാണു കുട്ടികളില്‍ പലരും മരിച്ചത്. ചിലരെ വെടിവച്ചുകൊന്നു. ബുനിയാദി സെക്കന്‍ഡറി സ്‌കൂള്‍ കത്തിയമര്‍ന്നെന്നും കൊല്ലപ്പെട്ടവരില്‍ പെണ്‍കുട്ടികള്‍ ആരുമില്ലെന്നും പോലീസ് കമ്മീഷണര്‍ സനുസി റുഫായി പറഞ്ഞു. നൈജീരിയയില്‍ ശരിയത്ത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു സമരം നടത്തുന്ന ബോക്കോ ഹറം ഇതിനുമുമ്പും സ്‌കൂളുകള്‍ക്കും ദേവാലയങ്ങള്‍ക്കും നേരേ ആക്രമണം നടത്തിയിട്ടുണ്ട്്.