നാവികസേനാ മേധാവി അഡ്മിറല്‍ ഡി കെ ജോഷി രാജി വെച്ചു

single-img
26 February 2014

01TH_JOSHI_1195505eനാവികസേനാ മേധാവി അഡ്മിറല്‍ ഡി കെ ജോഷി രാജി വെച്ചു.നാവികസേനയുടെ മുങ്ങിക്കപ്പലായ ഐ എന്‍ എസ് സിന്ധുരത്നയിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഇദ്ദേഹം രാജി വെച്ചത് എന്ന് കരുതുന്നു.പ്രതിരോധമന്ത്രാലയം ഇദ്ദേഹത്തിന്റെ രാജി ഫയലില്‍ സ്വീകരിച്ചു. വൈസ് അഡ്മിറല്‍ ആര്‍ കെ ധുവാനാണ് നാവികസേനാ മേധാവിയുടെ താല്‍ക്കാലിക ചുമതല.
ഐഎന്‍എസ് സിന്ദുരത്‌നയിലെ പുക പടര്‍ന്നത് ആശങ്കയുണ്ടാക്കിയിരുന്നു. തലകറക്കം അനുഭവപ്പെട്ട കപ്പലിലുണ്ടായിരുന്ന നാല് നാവികരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. മുംബൈ തീരത്തിനടുത്ത് വെച്ചാണ് അപകടം.അറ്റകുറ്റപ്പണികള്‍ക്ക് ശേഷം പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്നതിനായി മുംബൈ തീരത്ത് നിന്നും അമ്പത് കിലോമീറ്ററോളം അകലെ എത്തിച്ചപ്പോഴാണ് കപ്പലില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടത്. പരീക്ഷണഘട്ടത്തിലായതിനാല്‍ കപ്പലില്‍ ആയുധങ്ങളോ വെടിമരുന്നുകളോ ഉണ്ടായിരുന്നില്ല.