അമ്മയെ തൊട്ടാല്‍ പൊള്ളുമെന്ന് പേടി; അമൃതാനന്ദമയി മഠത്തിനെതിരേ കേസെടുക്കില്ലെന്ന് പോലീസ്

single-img
26 February 2014

Ammaസംസ്ഥാനത്തെ പിടിച്ചു കുലുക്കിയ, ഇരുപത് വര്‍ഷം അമൃതാനന്ദമയിയുടെ സഹചാരിയായി വര്‍ത്തിച്ച മുന്‍ അന്തേവാസിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അമൃതാനന്ദമയിക്കെതിരെ കേസെടുക്കണമെന്ന ആവശ്യം പോലീസ് തള്ളി. സുപ്രീം കോടതി അഭിഭാഷകന്‍ ദീപക് പ്രകാശാണ് മഠത്തിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയത്.

പോലീസിന് കൊല്ലം ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കരുനാഗപ്പള്ളി സിഐ പരാതി തള്ളിയതെന്നാണ് അറിയുന്നത്. അമൃതാനന്ദമയിക്കെതിരെയുള്ള ആരോപണത്തില്‍ പ്രാഥമിക അന്വേഷണം മാത്രം മതിയെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നുമാണ് പോലീസ് നിലപാട് വന്‍ ജനരോഷത്തിലേക്കാണ് വഴിവയ്ക്കുന്നത്. നേരത്തെ മുഖ്യമന്ത്രിയുടെയും കെ.പി.സി.സി. പ്രസിഡന്റിന്റെയും സോഷ്യല്‍ മീഡിയ വഴിയുള്ള അനുകൂല നിലപാട് വന്‍ ജനരോഷത്തിന് വഴിവച്ചിരുന്നു.