മേഴ്സി ചാന്സ് ഫീസ് ഉയര്ത്തരുതെന്ന് പ്രൈവറ്റ് സ്റ്റുഡന്സ് ആവിശ്യപ്പെട്ടു.

single-img
26 February 2014

gandhiji university photoപത്തനംതിട്ട:- മേഴ്സി ചാന്‍സ് ഫീസ് വിദ്യാര്‍ത്ഥികളുടെ പഠനം നിലക്കാന്‍ ഇടവരുന്ന മഹാത്മാഗാന്ധി സര്‍വ്വകലാശാലാ തീരുമാനം റദ്ദ് ചെയ്യണമെന്ന് പ്രൈവറ്റ് വിദ്യാര്‍ത്ഥികള്‍ ആവിശ്യപ്പെട്ടു. പാര്‍ട്ട് ഒന്ന് ഇംഗളീഷ്, പാര്‍ട്ട് രണ്ട് അഡീഷ്ണല്‍ ലാംഗേജ് ബി.എ/ ബി.എസ്.സി പാര്‍ട്ട് മൂന്ന് സബ് സിഡിയറി എന്നീ പരീക്ഷകള്‍ രണ്ട് തവണയ്ക്കു ശേഷം എഴുതുന്നവരെയും മേഴ്സി ചാന്‍സുകാരായി പരിഗണിക്കും. ഇവര്‍ക്ക് പരീക്ഷാ ഫീസ്, ക്യാമ്പ് വാല്യൂവേഷന്‍ ഫീസ് തുടങ്ങിയ ഫീസുകള്‍ക്ക് പുറമേ സ്പെഷ്യല്‍ ഫീസാസി 5000 രൂപ കൂടി അടക്കണമെന്നാണ്‍ യൂണിവേഴ്സ്റ്റി നിര്‍ദ്ദേശം. മേഴ്സി ചാന്‍സിന്‍ രണ്ടാമതെഴുതിയാല്‍ 7000 രൂപ അടക്കണം.