കെ.എസ്.ആർ.ടി.സിയിലെ ഒരു വിഭാഗം തൊഴിലാളികൾ മാർച്ച് ഒന്നിന് പണിമുടക്കും.

single-img
26 February 2014

ksrtcകെ.എസ്.ആർ.ടി.സിയിലെ  ഒരു വിഭാഗം തൊഴിലാളികൾ മാർച്ച് ഒന്നിന്  പണിമുടക്കും.ഗതാഗത  മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനുമായി യൂണിയനുകളുടെ പ്രതിനിധികൾ ഇന്നലെ  നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണിത്.

ട്രേഡ് യൂണിയനുകളുമായി ചർച്ച ചെയ്യാതെ ഏകപക്ഷീയമായി തയ്യാറാക്കിയ പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കാൻ സർക്കാർ അനുമതി നൽകിയതായി  യൂണിയനുകളുടെ പ്രതിനിധികൾ കുറ്റപ്പെടുത്തി.

പുതിയ ഷെഡ്യൂളുകൾ ആരംഭിക്കാതിരിക്കുക, സ്വകാര്യ റൂട്ടുകളിൽനിന്ന് കെ.എസ്.ആർ.ടി.സി. പൂർണ്ണമായും പിൻവലിയുക, ദീർഘദൂര റൂട്ടുകളിലും,അന്തർസംസ്ഥാന റൂട്ടുകളിലും വാടകവണ്ടികൾ ഓടിക്കുക, കാലപ്പഴക്കം കൊണ്ട് ഒഴിവാക്കുന്ന പഴയ ബസ്സുകൾക്ക് പകരം മാത്രമായി പുതിയ ബസ്സുകൾ നിരത്തിലിറക്കുക തുടങ്ങിയ പാക്കേജിലെ നിർദ്ദേശങ്ങൾ കെ.എസ്.ആർ.ടി.സി.യെ തകർക്കുമെന്ന് കെ.എസ്.ആർ.ടി.ഇ.എ. (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ് വൈക്കം വിശ്വനും ജനറൽ സെക്രട്ടറി സി.കെ.ഹരികൃഷ്ണനും പറഞ്ഞു.