സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് ആദ്യജയം

single-img
26 February 2014

santhoshസന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് ആദ്യജയം. ടൂര്‍ണമെന്റിലെ ഏറ്റവും ദുര്‍ബല ടീമായ ഉത്തരാഖണ്ഡിനെ ഏകപക്ഷീയമായ നാല് ഗോളിനാണ് കേരളം തോല്‍പിച്ചത്.

പന്ത്രണ്ടാമത്തെ മിനിറ്റില്‍ ജിപ്‌സനാണ് കേരളത്തിന്റെ ആദ്യ ഗോള്‍ നേടിയത്. പിന്നീട് സുഹൈറിന്റെ വക രണ്ടും മൂന്നും ഗോളുകള്‍ . നസ്‌റുദീനാണ് കേരളത്തിന്റെ അവസാനത്തെ ഗോള്‍ നേടി കളി ഉജ്വലമാക്കിയത്.

ആദ്യ മത്സരത്തില്‍ മിസോറമിന്റെ പവര്‍ ഗെയിമിന് മുന്നില്‍ എല്ലാം നഷ്ടപ്പെട്ടവരായി മാറിയ കേരളത്തിന് ടൂര്‍ണമെന്റിലേക്കുള്ള തിരിച്ചുവരവാണിത്. കേരളം 1-3 നാണ് ആദ്യ മത്സരം അടിയറവെച്ചത്. മാര്‍ച്ച് രണ്ടിന് മഹാരാഷ്ട്രയെയും മാര്‍ച്ച് നാലിന് സര്‍വീസസിനെയും കേരളം നേരിടും.