ഐഎന്‍എസ് സിന്ധുരത്‌നയില്‍ തീപിടുത്തം; അഞ്ച് നാവികര്‍ ആശുപത്രിയില്‍

single-img
26 February 2014

w0qlഇന്ത്യന്‍ നാവികസേനയുടെ മുങ്ങികപ്പലായ ഐഎന്‍എസ് സിന്ധുരത്‌നയില്‍ തീപിടുത്തം. യാത്രയ്ക്കിടെ കപ്പലില്‍ തീ പടരുന്നതു കണ്ട നാവികര്‍ തന്നെ നിയന്ത്രണവിധേയമാക്കി. കപ്പലിലുണ്ടായിരുന്ന അഞ്ച് നാവികരെ പുക ശ്വസിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുംബൈ തീരത്തു നിന്നും 50 കിലോമീറ്റര്‍ അകലെ കടലിലാണ് അപകടം.പരിശീലനത്തിനിടെയാണ് കപ്പലില്‍ തീപിടുത്തമുണ്ടായത്. അപകടസമയത്ത് കപ്പലിനുള്ളില്‍ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ബാറ്ററിയിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമായതെന്നും ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നാവികസേനയുടെ കപ്പലായ ഐഎന്‍എസ് സിന്ധുരക്ഷകിലുണ്ടായ പൊട്ടിതെറിയില്‍ 18 നാവികള്‍ മരിച്ചത് രാജ്യത്തെ ഞട്ടിച്ചിരുന്നു.