പഞ്ചാബില്‍ പതിനേഴരക്കോടി രൂപാ വില വരുന്ന ഹെറോയിന്‍ പിടികൂടി

single-img
26 February 2014

അമൃത്സര്‍ : പതിനെഴരക്കോടി രൂപാ വിലവരുന്ന ഏകദേശം 3.5 കിലോഗ്രാം ഹെറോയിന്‍ പിടികൂടിയതായി പഞ്ചാബ് പോലീസ്.ഡല്‍ഹി അടക്കം പല സ്ഥലങ്ങളിലായി വിതരണം ചെയ്യാന്‍ കൊണ്ടുവന്ന ഹെറോയിന്‍ ആണ് പിടിച്ചെടുത്തത്.രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംസ്ഥാന പോലീസ് നടത്തിയ സ്പെഷ്യല്‍ ഓപറേഷന്‍ വഴിയാണ് ഹെറോയിന്‍ വേട്ട നടന്നത്.ടാര്‍ന്‍ ടാരന്‍ ജില്ലയില്‍ നിന്നുള്ള സ്വാര്‍ണ്‍ സിംഗ് , അമൃത്സര്‍ ജില്ലയില്‍ നിന്നുള്ള സത്ബീര്‍ സിംഗ് എന്നിവരാണ് അറസ്റ്റിലായത്.

അതിര്‍ത്തി കടത്തി കൊണ്ട് വരുന്ന ഹെറോയിന്‍ ഇവര്‍ ലുധിയാന,ചണ്ഡിഗഡ് , ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിക്കുകയാണ് പതിവ് എന്ന് പോലീസ് പറയുന്നു.