റെയിൽവേ ടിക്കറ്റ്‌ റീഫണ്ട്‌ രീതിയിൽ വൻ മാറ്റങ്ങൾ വരുന്നു

single-img
26 February 2014

railഅജയ് എസ്  കുമാർ

പല കാരണങ്ങൾ കൊണ്ട് യാത്ര ചെയ്യാൻ കഴിഞ്ഞില്ല എങ്കിൽ ടിക്കറ്റ്‌ന്റെ പൈസ തിരികെ നൽകുന്ന രീതി റെയിൽവേയിൽ ഉണ്ടായിരിന്നു.എന്നാൽ വരുന്ന മാർച്ച്‌ ഒന്ന് മുതൽ ഈ രീതി നിർത്താൻ ആണ് റെയിൽവേയുടെ തീരുമാനം.യാത്ര ചെയാത്ത ടിക്കറ്റ്‌കളിൽ ഇനി പൈസ റെയിൽവേ തിരികെ നൽകില്ല.ടിക്കറ്റ്‌ ക്യാൻസൽ ചെയ്യുന്നതും റീ ഫണ്ട്‌ ചെയുന്നതിനെ പറ്റി ഉള്ള മാറ്റങ്ങൾ റെയിൽവേ ബോർഡ്‌ ഫെബ്രുവരിയിൽ തന്നെ ഡിവിഷനൽ മാനേജർമാർക്ക് നിർദേശം  നൽകി.

വരുന്ന മാർച്ച്‌ മുതൽ ഈ രീതി നടപ്പിലാക്കാൻ ആണ് മാനേജർമാർക്ക് കിട്ടിയ നിർദേശം.കമ്പ്യൂട്ടർറൈസ് റീഫണ്ട്‌ രീതിയിൽ മാറ്റം വരുത്താൻ ആണ് തീരുമാനം .ഇതുവഴി യാത്ര ചെയ്യാൻ കഴിഞ്ഞില്ല എങ്കിലും പൈസ തിരികെ കിട്ടാത്ത സ്ഥിതി ആകും ഇനി.അതേസമയം തന്നെ കുറഞ്ഞ ക്ലാസ്സിലെ റീഫണ്ട്‌ രീതി നിലവിലെ പോലെ തന്നെ തുടരും.ട്രെയിൻ ക്യാൻസൽ ചെയ്യുനതുപോലെയും ,എ സി തകരാർ ഉണ്ടാകുകയും അങ്ങനെ ഉള്ള കാരണങ്ങൾ ഉണ്ടായാൽ പണം തിരികെ ലഭിക്കും.

എന്നാൽ വൈറ്റിങ്ങ് ലിസ്റ്റ് ടിക്കറ്റ്‌കളിൽ പുതിയ സംവിധാനം ഉപയോഗിച്ച പണം ലഭിക്കില്ല.നിലവിലെ രീതി അനുസരിച് ട്രെയിൻ പുറപെടുന്നതിന് രണ്ട് മണിക്കൂർ മുൻപ് ടിക്കറ്റ്‌ ഹാജർ ആക്കിയാൽ 50% പണം തിരികെ ലഭിക്കും ആയിരുന്നു .പുതിയ രീതി വെച്ച ആ സംവിധാനം ആണ് നിൽകാൻ പോകുന്നത്‌.