എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി വി.ടി ബല്‍റാം.

single-img
26 February 2014

vtകെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെ അപമാനിച്ച എന്‍.എസ്.എസ്  ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി വി.ടി ബല്‍റാം.കഴിക്കേണ്ട മരുന്ന് കൃത്യമായി കഴിച്ചില്ലെങ്കില്‍ താനെന്തോ കോപ്പാണെന്നാണ് സുകുമാരന്‍ നായരുടെ വിചാരമെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാം വിമര്‍ശിക്കുന്നത്.

”താന്‍ നായര്‍ സമുദായത്തിന്റെ പോപ്പ് ആണെന്ന് പറഞ്ഞ് ഇതാ ഒരാള്‍ വന്നിരിക്കുന്നു.അല്ലെങ്കിലും കഴിക്കേണ്ട മരുന്നുകള്‍ കൃത്യസമയത്ത് കഴിച്ചില്ലെങ്കില്‍ ചിലര്‍ക്ക് ഇങ്ങനെ താനെന്തോ കോപ്പ് ആണെന്നൊക്കെ തോന്നും.”- വി.ടി ബല്‍റാം എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചു.

കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ഹെഡ്ഓഫീസിലുണ്ടായിരുന്ന തന്നെ വന്നു കാണാതിരുന്നത് എന്‍എസ്എസിനെ അപമാനിക്കാനുള്ള ശ്രമമാണെന്നു സുകുമാരാൻ നായർ പറഞ്ഞത് വിവാദം ആയിരുന്നു. ഇതേ തുടർന്ന് ആണ് ബല്‍റാമിന്റെ പരാമര്‍ശം