മന്ത്രിമാരെ തീരുമാനിക്കേണ്ടത് സാമുദായിക സംഘടനകളല്ലെന്ന് വി.ഡി സതീശന്‍.

single-img
25 February 2014

vdമന്ത്രിമാരെ തീരുമാനിക്കേണ്ടത് സാമുദായിക സംഘടനകളല്ലെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍. എല്ലാ സമുദായങ്ങളും കോണ്‍ഗ്രസിന് വോട്ട് ചെയ്യാറുണ്ട്. സാമുദായിക സംഘടന സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്ന സാഹചര്യമുണ്ടാകരുത്.

അങ്ങനെ സംഭവിച്ചാല്‍ പാര്‍ട്ടി പിരിച്ചുവിടേണ്ടി വരുന്നതാണ് നല്ലതെന്നും സതീശന്‍ പറഞ്ഞു. ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുന്നവരാകരുത് നേതാക്കള്‍ എന്നും  പാര്‍ട്ടിയുടെ അന്ത:സും അഭിമാനവും സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.