ഉത്തര്‍പ്രദേശില്‍ ഏഴു പുതിയ വിമാനത്താവളങ്ങള്‍

single-img
25 February 2014

uttar-pradesh-mapഉത്തര്‍പ്രദേശില്‍ ഏഴു പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കാന്‍ ധാരണയായി. ഇതു സംബന്ധിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാരും എയര്‍പോര്‍ട്ട് അതോറിറ്റിയും ധാരണാപത്രം ഒപ്പിട്ടു. മീററ്റ്, മൊറാദാബാദ്, ഫൈസാബാദ്, ആഗ്ര, അലഹാബാദ്, ബറേലി, കോണ്‍പൂര്‍ എന്നിവിടങ്ങളിലാണ് വിമാനത്താവളങ്ങള്‍ നിര്‍മിക്കുക.

പ്രാദേശിക മേഖലകളിലേക്ക് എയര്‍ കണക്ടിവിറ്റി ലഭ്യമാക്കുന്നത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണകരമാകുമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. ചെറിയ പട്ടണങ്ങളില്‍ വിമാനത്താവളങ്ങല്‍ വികസിപ്പിക്കാന്‍ പദ്ധതിയുള്ളതായും മന്ത്രാലയം വ്യക്തമാക്കുന്നു.