അഴിമതി വിരുദ്ധ മതേതര സര്‍ക്കാര്‍ രൂപീകരിക്കുമെന്ന്‌ പ്രകാശ്‌ കാരാട്ട്‌

single-img
25 February 2014

praകോൺഗ്രസും, ബി.ജെ.പിയും അധികാരത്തിലെത്തുന്നത് തടയുകയാണ് മൂന്നാംമുന്നണിയുടെ ലക്ഷ്യമെന്ന് സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. അഴിമതി വിരുദ്ധ മതേതര സര്‍ക്കാര്‍ രൂപീകരിക്കുമെന്ന്‌ പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു .വര്‍ഗ്ഗീയ കക്ഷികളെ അധികാരത്തില്‍ നിന്ന്‌ തുടച്ചു നീക്കേണ്ടത്‌ അനിവാര്യമാണെന്നും മൂന്നാം മുന്നണി യോഗം വിലയിരുത്തി. ഡല്‍ഹിയില്‍ സംഘടിപ്പിച്ച മൂന്നാം മുന്നണി രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക്‌ ശേഷം സംസാരിക്കവേ കാരാട്ടാണ്‌ ഇക്കാര്യങ്ങള്‍ വ്യക്‌തമാക്കിയത്‌.

പ്രധാനമന്ത്രി സ്‌ഥാനാര്‍ത്ഥിയായി ആരെയും ഉയത്തിക്കാട്ടില്ലെന്നും പ്രധാനമന്ത്രി ആരാകുമെന്ന്‌ തെരഞ്ഞെടുപ്പിന്‌ ശേഷം തീരുമാനിക്കുമെന്നും മൂന്നാം മുന്നണി യോഗം തീരുമാനിച്ചു. ന്യൂനപക്ഷങ്ങള്‍ക്കും സ്‌ത്രീകള്‍ക്കും കര്‍ഷകര്‍ക്കും സാമൂഹ്യ നീതി ഉറപ്പാക്കുമെന്നും കാരാട്ട്‌ പറഞ്ഞു.

യുപിഎ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി. രാജ്യം കടുത്ത വിലക്കയറ്റം നേരിടുകയാണ്. യുപിഎ ഭരണം കര്‍ഷകരെ ദുരിതത്തിലാഴ്ത്തി. ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായ നരേന്ദ്രമോഡി മതേതരത്വത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും അധികാരത്തില്‍ എത്തുന്നത് തടയുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.