തായ്‌ലന്റ് പ്രധാനമന്ത്രി യിംഗ്‌ലക്ക് ഷിനവത്ര ബാങ്കോക്ക് വിട്ടു

single-img
25 February 2014

9153ri-Yingluck_Shinawatraതായ്‌ലന്‍ഡിലെ ഇടക്കാല പ്രധാനമന്ത്രി യിംഗ്‌ലക്ക് ഷിനവത്ര സര്‍ക്കാര്‍ വിരുദ്ധ സമരം ശക്തമായ സാഹചര്യത്തില്‍ തലസ്ഥാനമായ ബാങ്കോക്കില്‍നിന്ന് ആസ്ഥാനം മാറ്റി. ബാങ്കോക്കില്‍നിന്ന് 150കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്താണ് അവരുടെ പുതിയ ഓഫീസെന്ന് അധികൃതര്‍ പറഞ്ഞു. ഓഫീസ് സ്ഥിതിചെയ്യുന്ന കൃത്യസ്ഥലം വെളിപ്പെടുത്തിയിട്ടില്ല. സമരം ശക്തമാണെങ്കിലും രാജിവയ്ക്കുന്ന പ്രശ്‌നമില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി

ബാങ്കോക്കില്‍ കഴിഞ്ഞ ദിവസം സമരക്കാരെ ലക്ഷ്യമിട്ടു നടത്തിയ സ്‌ഫോടനത്തില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടു. കുട്ടികളെ സമരം നടക്കുന്ന പ്രദേശങ്ങളിലേക്ക് അയയ്ക്കരുതെന്ന് യൂണിസെഫ് മാതാപിതാക്കളോട് അഭ്യര്‍ഥിച്ചു.