സഞ്ജയ് ദത്തിനു തുടര്‍ച്ചയായി പരോള്‍ ; വിശദീകരണം നല്‍കണമെന്നു കേന്ദ്രം

single-img
25 February 2014

photo_sanjay_duttമുംബയ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ടു ആയുധങ്ങള്‍ കൈവശം സൂക്ഷിച്ചതിന് കോടതി ആറു വര്‍ഷത്തേക്ക് ശിക്ഷിച്ച ബോളിവുഡ് താരം സഞ്ജയ് ദത്തിനു തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെക്കുറിച്ചു പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ വിശദീകരണം നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോടു കേന്ദ്രം ആവശ്യപ്പെട്ടു.

2013 മേയ് 18നു ജയിലിലായ സഞ്ജയ്ദത്തിനു ഇതിനിടെ മൂന്നുതവണ പരോള്‍ അനുവദിച്ചിരുന്നു. ഏറ്റവുമൊടുവില്‍ ഡിസംബര്‍ 21 നു പരോള്‍ ലഭിച്ച സഞ്ജയ് കഴിഞ്ഞ വെള്ളിയാഴ്ച തിരിച്ചെത്തേണ്ടിയിരുന്നു. പക്ഷേ വീണ്ടും അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനു മാര്‍ച്ച് 31 വരെ പരോള്‍ അനുവദിച്ചിരിക്കുകയാണ്.