കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് :സംസ്ഥാനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് രാഹുല്‍ ഗാന്ധി വനം പരിസ്ഥിതി മന്ത്രാലയത്തോട്

single-img
25 February 2014

rahulപശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനു മുമ്പ് സംസ്ഥാനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് രാഹുല്‍ ഗാന്ധി വനം പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

നവംബര്‍ 13ന് ഇറക്കിയ നിയമത്തില്‍ പിഴവുണ്ടെന്നും ഇത് പരിശോധിച്ച് പരിസ്ഥിതി ലോല മേഖലകളില്‍നിന്നും ജനാവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

ഇതേ തുടര്‍ന്ന് മന്ത്രി വീരപ്പ മൊയ്‌ലി പ്രത്യേക യോഗം വിളിച്ച് നിയമം പരിശോധിച്ച് പുനപ്രസിദ്ധീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.