മുകേഷ് അംബാനിക്ക് അനധികൃത സ്വത്തില്ലെന്ന് റിലയൻസ് ഇൻഡസ്ട്രീസ്

single-img
25 February 2014

mukeshമുകേഷ് അംബാനിക്കും സഹോദരന്‍ അനില്‍ അംബാനിക്കും വിദേശ ബാങ്കുകളില്‍ അനധികൃത സ്വത്തുണ്ടെന്ന എഎപി നേതാവ് അരവിന്ദ് കേജരിവാളിന്റെ ആരോപണത്തിന് മറുപടിയുമായി റിലയന്‍സ് ഗ്രൂപ്പ് രംഗത്ത്‌.മുകേഷ് അംബാനിക്കോ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസിനോ ലോകത്തൊരിടത്തും അനധികൃത സ്വത്തില്ലെന്ന് റിലയൻസ് ഇൻഡസ്ട്രീസ് .

നേരത്തെ  മുകേഷ് അംബാനിക്കും സഹോദരൻ അനിൽ അംബാനിക്കും സ്വിസ് ബാങ്കിൽ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ ആരോപിച്ചിരുന്നു. കേജ്‌രിവാൾ ഉന്നയിച്ച ആരോപണങ്ങൾ കമ്പനി ശക്തിയായി നിഷേധിക്കുന്നു. കമ്പനിക്ക് വിദേശരാജ്യങ്ങളിൽ ബിസിനസ് താൽപര്യങ്ങളും കോടികളുടെ ഇടപാടുകളും ഉണ്ടാവാം. ബിസിനസിൽ നിന്നുണ്ടാകുന്ന വരുമാനവും ലാഭവും മറ്റും ആഗോള ബാങ്കുകളാണ് നോക്കുന്നത്.

ഈ ബാങ്കുകളിലെ പണത്തെ കുറിച്ചുള്ള കണക്കുകളെല്ലാം ഇന്ത്യൻ സർക്കാരിനെ വ്യക്തമായി അറിയിച്ചിട്ടുള്ളതുമാണ് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. റിലയൻസിനെതിരായി കേജ്‌രിവാളും എ.എ.പിയും ഉന്നയിക്കുന്ന ആരോപണങ്ങൾ സ്ഥാപിത താൽപര്യക്കാരുടേതാണ് എന്നും പ്രസ്താവനയിൽ  പറയുന്നു.