ആര്‍ ജെ ഡി വിട്ട 13 എം എല്‍ മാരില്‍ ഒന്‍പതുപേര്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവന്നുവെന്ന് പ്രസിഡന്റ് ലാലു പ്രസാദ് യാദവ്

single-img
25 February 2014

laluആര്‍ ജെ ഡി വിട്ട 13 എം എല്‍ മാരില്‍ ഒന്‍പതുപേര്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവന്നുവെന്ന് പ്രസിഡന്റ് ലാലു പ്രസാദ് യാദവ്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്റെ പാര്‍ട്ടിയിലെ എം എല്‍ എ മാരെ വലവീശിപ്പിടിച്ചതാണെന്ന് അദ്ദേഹം ആരോപിച്ചു.

പാര്‍ട്ടിയിലേക്ക് തിരിച്ചുവന്ന ഒന്‍പത് എം എല്‍ എമാരുമായി ലാലു ചൊവ്വാഴ്ച നിയമസഭാ മന്ദിരത്തിലെത്തി. പാര്‍ട്ടിവിട്ടുവെന്ന് വ്യക്തമാക്കി ഇവര്‍ നല്‍കിയ കത്തുകള്‍ തിരികെ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന കത്ത് അദ്ദേഹം നിയമസഭാ സെക്രട്ടറിക്ക് കൈമാറി. കത്തുകള്‍ തിരിച്ചു നല്‍കണമെന്ന് സ്പീക്കറോടാണ് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.

സര്‍ക്കാരിനെ നിലനിര്‍ത്താന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മറ്റുപാര്‍ട്ടികളിലെ എം എല്‍ എമാരെ വലവീശിപ്പിടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്താണ് എം എല്‍ എമാരെ ആകര്‍ഷിക്കുന്നതെന്ന് റാബ്രി ദേവിയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു.