ലോക്‌സഭാ തിരഞ്ഞെടുപ്പ്: എ.ഐ. എ.ഡി.എം.കെ. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

single-img
25 February 2014

jayaപുതുച്ചേരി ഉള്‍പ്പെടെ തമിഴകത്തെ 40 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രിയും എ.ഐ. എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറിയുമായ ജയലളിത ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരിടുന്നതിനുള്ള പോരാട്ടം തുടങ്ങി. സഖ്യകക്ഷികളായ സി.പി.എമ്മും സി.പി.ഐ.യുമായുള്ള സീറ്റ് ചര്‍ച്ച പൂര്‍ത്തിയായാല്‍ ഈ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സീറ്റുകളില്‍ നിന്ന് എ ഐ.എ.ഡി.എം.കെ .സ്ഥാനാര്‍ഥികളെ പിന്‍വലിക്കുമെന്നും  ജയലളിത പറഞ്ഞു.

കൂടുതല്‍ പാര്‍ട്ടികളുമായി സഖ്യമില്ലെന്നും തമിഴകത്തെ 40 സീറ്റും പിടിക്കാന്‍ നിലവിലുള്ള കൂട്ടുകെട്ട് മതിയെന്നും ജയലളിത പറഞ്ഞു.’സമാധാനം , സമൃദ്ധി , പുരോഗതി ‘ എന്ന മുദ്രാവാക്യവുമായിട്ടായിരിക്കും എ.ഐ.എ.ഡി.എം.കെ. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുക.

മാര്‍ച്ച് മൂന്നിന് കാഞ്ചിപുരത്തുനിന്ന് ജയലളിത തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും. തമിഴ്‌നാട്ടിലെ വിവിധ മണ്ഡലങ്ങളിലൂടെയുള്ള പ്രചാരണ പരിപാടി മാര്‍ച്ച് 15-ന് തെങ്കാശിയിലാണ് സമാപിക്കുക.തമിഴ്‌നാടിന്റെയും രാജ്യത്തിന്റെയും പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ ജയലളിത തമിഴ് ജനതയോട് ആഹ്വാനം ചെയ്തു. രാജിവ് വധക്കേസിലെ പ്രതികളെ മോചിപ്പിക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത് അറിയാമെന്നും സംസ്ഥാനസര്‍ക്കാറിന്റെ മറുപടി കോടതിയില്‍ നല്‍കുമെന്നും ജയലളിത പറഞ്ഞു.