അണ്ടര്‍ 19 ലോകകപ്പ്: പാകിസ്താന്‍ ഫൈനലില്‍

single-img
25 February 2014

ഇംഗ്ലണ്ടിനെ തോല്‍പിച്ചു പാക്കിസ്ഥാന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെത്തി. തിങ്കളാഴ്ച നടന്ന ഒന്നാം സെമിയില്‍ ഇംഗ്ലണ്ടിന്റെ മൂന്നു വിക്കറ്റിന് കീഴടക്കിയായിരുന്നു ഈ കുതിപ്പ്. ആദ്യം ബാറ്റുചെയ്ത ഇംഗ്ളണ്ട് 50 ഓവറില്‍ ഏഴു വിക്കറ്റിന് 204 റണ്‍സെടുത്തപ്പോള്‍ പാകിസ്താന്‍ അഞ്ചു പന്ത് ബാക്കിനില്‍ക്കെ ഏഴു വിക്കറ്റിന് അത് മറികടന്നു.ഏഴിന് 142 എന്ന നിലയില്‍ അടിതെറ്റിയ പാക്കിസ്ഥാനെ വിജയത്തിലേയ്‌ക്കെത്തിച്ച സഫര്‍ ഗൊഹറാണ്(37) മാന്‍ ഓഫ് ദ് മാച്ച്.