അമൽ നീരദ് ചിത്രം ഫഹദ് ഫാസില്‍ നിർമ്മിയ്ക്കും

single-img
25 February 2014

Fahad-Fazil1അമല്‍ നീരദിന്റെ പുതിയ ചിത്രം ‘ഇയ്യൊബിന്റെ പുസ്തക’ത്തില്‍ ഫഹദ് ഫാസില്‍ മുഖ്യവേഷത്തില്‍. ലാല്‍, ജയസൂര്യ, പത്മപ്രിയ, ഇഷ ഷെര്‍വാണി, റീനു മാത്യൂസ്, ലെന എന്നി വന്‍ താരനിര ഒന്നിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഫഹദ് ഫാസിലും അമലും ചേര്‍ന്നാണ്

1910 – 1970 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് ചിത്രത്തില്‍ പറയുന്നത്. നവാഗതനായ ഗോപന്‍ ചിദംബരത്തിന്റേതാണ് കഥ. തിരക്കഥ , സംഭാഷണം ശ്യാം പുഷ്‌കരന്‍.നിർമ്മാണരംഗത്തേക്കുള്ള ഫഹദിന്റെ ആദ്യ ചുവട് വെയ്പ്പാണു ഇയ്യൊബിന്റെ പുസ്തകം.ബൈബിളിലെ പഴയ നിയമത്തിലെ ഒരു അദ്ധ്യായത്തിന്റെ പേരാണ് ഇയോബിന്റെ പുസ്തകം.